‘ശബ്ദമൗനങ്ങള്‍ക്കിടയില്‍’പ്രാര്‍ത്ഥനകളുടെ മത-മതരഹിതമാനം

Advertisements

‘ശബ്ദമൗനങ്ങള്‍ക്കിടയില്‍’പ്രാര്‍ത്ഥനകളുടെ മത-മതരഹിതമാനം

 

ഒന്ന്
‘മൗനം’ ഭാഷയുടെ സൂക്ഷ്മ സാധ്യതകളുടെ ഒരെഡിറ്റിംഗിനും വഴങ്ങാ ത്ത, ഏറെ വൈവിധ്യമാര്‍ന്നൊരു സമാഹാരമാണ്. ഒരര്‍ത്ഥ ത്തിലും ഒതുങ്ങാ ത്ത കുതറല്‍ ശക്തിയും, ഏതര്‍ത്ഥ ത്തിലേക്കും പരക്കുന്ന വ്യാപനശേഷിയും അതിന് സ്വ ന്തമാണ്. വികാരസ്ഫോടനവും വിചാരധീരതയുമൊക്കെയായി സന്ദര്‍ഭാനുസരണം മൗന ത്തിന് സ്വയം പലതായി മാറാന്‍ കഴിയും. ഇന്ന് ‘മൗനം’ ഭാഷയുടെ ‘അധികശക്തി’യാണ്. ഒരു അപൂര്‍വ്വ പ്ലസ്. ശബ്ദം ഇല്ലാതാവുമ്പോഴല്ല, ശബ്ദ ത്തിന്‍റെ സാധാരണ അവസ്ഥയെയുമല്ല, അതിനുമ പ്പുറമുള്ള ഒരവസ്ഥയിലേക്കുള്ള അതിന്‍റെ ‘അധികമാന’െ ത്തയാണ് മൗനം ആഘോഷപൂര്‍വ്വം അടയാളെ പ്പടു ത്തുന്നത്. പതിവ് കൂട്ടലുകള്‍ക്കൊക്കെയുമ പ്പുറമായി വന്ന്കൂടുന്ന അര്‍ത്ഥെ പ്പരുമയുടെ ചുരുക്കമാണത്. നിത്യജീവിത ത്തിലുടനീളം, ശബ്ദ ത്തിന് മുമ്പിലും പിമ്പിലും ഒ പ്പവുമായി, ‘മൗനം’ പ്രവര്‍ ത്തിക്കും. അതോടൊ പ്പം ശബ്ദങ്ങള്‍ക്ക് കടന്നു ചെല്ലാനാവാ ത്ത വിസ്തൃത അഗാധാവസ്ഥകളിലേക്ക്, അതിവേഗം അത് കുതിക്കുകയും ചെയ്യും. (more…)

Advertisements

ഭാഷ വെറും ഭാഷയല്ല!

3546830957_malayalamwords-24ഭാഷയെ സാമൂഹ്യവികാസത്തിന്റെ സിദ്ധിയായി കാണുന്നതിനുപകരം ‘മതത്തിന്റെ ഉല്പന്ന’മായി കാണുന്ന സമീപനമാണ് ഭാഷാപരമായ വര്‍ഗീയതയ്ക്കും തത്ഫലമായുണ്ടാകുന്ന മിഥ്യാഭിമാനങ്ങള്‍ക്കും ഇടം നല്കുന്നത്. ഗിരിവര്‍ഗക്കാരുടെ, ലിപി രൂപപ്പെട്ടിട്ടില്ലാത്ത ഭാഷ മുതല്‍ ശാസ്ത്രസാങ്കേതിക സാഹിത്യസമ്പത്തുകൊണ്ട് വികസിച്ചുനില്‍ക്കുന്ന ആധുനികഭാഷകള്‍വരെ അതാത് ജനവിഭാഗങ്ങള്‍ക്കിടയില്‍ വിനിമയം നിര്‍വഹിക്കുന്നുണ്ട്. സമൂഹങ്ങള്‍ വളരുന്നതിനനുസരിച്ചും പരസ്പരമുള്ള ഇടപെടലിന്റെ അളവും ഗുണവും കൂടുന്നതിനനുസരിച്ചും വിവിധ ഭാഷകളിലെ പദങ്ങള്‍ രാജ്യങ്ങളുടെ അതിര്‍ത്തികടന്ന് ഒന്നിച്ചുകൂടുന്നതും, വിവര്‍ത്തനങ്ങള്‍ വഴി വേദപുസ്തകങ്ങളടക്കം സകലഭാഷക്കാര്‍ക്കും സ്വന്തം ഭാഷയില്‍ത്തന്നെ കിട്ടുന്നതും നാം കാണുന്നുണ്ട്. ഭാഷയെ അടിസ്ഥാനമാക്കിയുള്ള ശ്രാവ്യവിനിമയത്തിനുമുകളില്‍ ഭാഷയെ അപ്രസക്തമാക്കുന്ന ‘ദൃശ്യമാധ്യമസംസ്‌കാരം’ വളരുന്ന കാലത്താണ് നാം ജീവിക്കുന്നത്. (more…)

ശരീരം വെളിച്ചത്തിലും മനസ്സ് ഇരുട്ടിലും

dark_peace_by_amateurexpert92-d2u4wcjവിപണി മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന നിഷേധാത്മക സ്വാധീനത്തിന്റെ ഫലമായി മനുഷ്യബന്ധങ്ങളും വില്‍പനക്കുള്ള ചൂടുള്ള ചരക്കുകളായി തീര്‍ന്നിരിക്കുന്നു. ഒറ്റതലത്തില്‍ ഒതുങ്ങുന്ന ‘പരന്ന ജീവിത’മാണ് വിജയിക്കുന്ന ജീവിതത്തിന്റെ മികച്ച മാതൃകയായി ‘ബന്ധങ്ങളുടെ വിപണിയില്‍’ പരസ്യത്തിന് വച്ചിരിക്കുന്നത്! വിപണിയില്‍ കുന്നുകൂടിക്കിടക്കുന്ന വിചിത്രമായ വസ്തുക്കള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ് നമ്മുടെ മികച്ച സ്വപ്നം! വിപണിയുടെ വഴിയോരങ്ങളില്‍ അതിശയിച്ചു നില്‍ക്കുന്നവര്‍ മനുഷ്യബന്ധങ്ങളുടെ ലോകത്തിലേക്കുള്ള വഴി മറന്നുപോകുന്നു! മനുഷ്യജീവിതം സജീവമാക്കുന്നത് സ്‌നേഹബന്ധങ്ങളാണ്. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴും ‘ഇവിടെ ആശിപ്പാന്‍ ഇവിടെ സ്‌നേഹിപ്പാന്‍ കഴിവതേ സുഖം’ എന്നൊരാള്‍ പറയുന്നത് അയാള്‍ നില്‍ക്കുന്ന ഭൂമിയില്‍ സ്‌നേഹത്തിന്റെ നനവുള്ളതുകൊണ്ടാണ്. (more…)

അതോടെ ശുംഭന്‍ ശുഭനാവും!

വാക്കിപ്പോള്‍/ നഗ്നനായിഎരിയുന്ന നരനാണ്/ കുറ്റം ചെയ്തത്‌കോടതിയാണ് എ. അയ്യപ്പന്‍

kerala1
വഞ്ചി ഇപ്പോഴും അക്കരനിന്നും പുറപ്പെട്ടിട്ടില്ല. എത്ര കൂവിവിളിച്ചിട്ടും കടത്തുകാരന്‍ കേള്‍ക്കാത്തത്‌കൊണ്ടാവുമോ? കൂവല്‍ ഇന്നും മാന്യമായ കടവ്ഭാഷയാണ്. ആരും കടവത്ത്‌ചെന്ന് കടത്തുകാരന്റെ പേര് വിളിക്കാറില്ല. ഇങ്ങട്ട് വരൂ എന്നും വിളിക്കാറില്ല. പകരം തോണി, അക്കരയാണെങ്കില്‍, ഇക്കരനിന്നൊരു കൂക്കാണ്. അതുകേള്‍ക്കേണ്ട താമസം കടത്തുകാരന്‍ ഇക്കരക്ക് ആഞ്ഞു തുഴയും. ഫാറൂഖ്‌കോളേജില്‍ അധ്യാപകനായി ചേര്‍ന്നപ്പോഴാണ്, ജീവിതത്തില്‍ ആദ്യമായി ഒരു മരണകൂക്ക് അറിയാതെ എന്നില്‍നിന്നും പുറത്തുവന്നത്. സത്യംപറഞ്ഞാല്‍ ഇത്രയേറെ ശബ്ദം എനിക്കുണ്ടെന്ന് അന്നാണ് ഞാനും മനസ്സിലാക്കിയത്. ഉച്ചക്ക്‌ശേഷം എക്‌സാംഡ്യൂട്ടിയാണ്. കടവത്തെത്തിയപ്പോള്‍, തോണി നടുക്കെത്തിയിരിക്കുകയാണ്. ഇനിയത് അക്കരയെത്തി, ആളെ ഇറക്കി, അവിടെനിന്നുള്ള ആളുകളെയും കയറ്റി ഇക്കരയെത്തുമ്പോഴേക്കും പരീക്ഷ കഴിയും. പിന്നത്തെ അവസ്ഥ ആലോചിക്കാനേ വയ്യ.കോളേജില്‍ ചേര്‍ന്ന സമയമാണ്. തുടക്കംതന്നെ പരീക്ഷ പൊളിച്ചാല്‍ പിന്നീടുണ്ടാവുന്ന പൊല്ലാപ്പുകള്‍ ഓര്‍ക്കാനേ വയ്യ. അങ്ങിനെയൊരവസ്ഥയിലാണ്, എല്ലാ തോണിനൈതികതയും തെറ്റിച്ചുകൊണ്ട് ഞാനൊരു വല്ലാത്ത കൂവല്‍ കൂവിയത്. തോണി നടുക്കെത്തിയാല്‍ പിന്നെ തോണിയെ ഇക്കരക്കുതന്നെ തിരിച്ചുവിളിക്കുന്നത്, എത്ര അത്യാവശ്യമാണെങ്കിലും ശരിയല്ല. (more…)

അതിനുള്ള ധീരതയുണ്ടോ?

ക്ലാസിക്കല്‍ ഫാസിസത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍പോലും സംഭവിച്ചിട്ടില്ലാത്ത വേറിട്ടതും അപൂര്‍വമായതുമായ സാംസ്‌കാരിക സംഭവത്തിനാണ് രാജ്യം 2015 ജനുവരി 14ന് സാക്ഷ്യം വഹിച്ചത്. എഴുത്തുകാര്‍ വേട്ടയാടപ്പെടുകയും അവരുടെ കൃതികള്‍ എരിക്കപ്പെടുകയും സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ ഫാസിസത്തിന്റെ നാള്‍വഴികളില്‍ നിരവധിതവണ കാണാന്‍ സാധിക്കും. ക്ലാസിക്കല്‍ ഫാസിസത്തിന്റെ ഇത്തരത്തിലുള്ള പീഡനപര്‍വങ്ങളെ മുഴുവന്‍ നിസ്സാരമാക്കുന്ന നവഫാസിസത്തിന്റെ പുതിയ സാംസ്‌കാരിക ഹത്യയുടെ ഏറ്റവും പുതിയ മാതൃകയാണ് ഇപ്പോള്‍ സംഭവിച്ച പെരുമാള്‍ മുരുകന്റെ രക്തസാക്ഷിത്വം.സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈദിക പ്രത്യയശാസ്ത്രത്തെ ഏറ്റവും നിശിതമായി വെല്ലുവിളിച്ച പണ്ഡിറ്റ് അയോണിതാസ്, ഇ വി രാമസ്വാമി മുതലുള്ള പ്രക്ഷോഭപ്രതിഭകളുടെ സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള മണ്ണാണ് തമിഴ്‌നാടിന്റേത്. അതുകൊണ്ടാണ് നരേന്ദ്രമോഡി ഹിന്ദി അടിച്ചേല്‍പ്പിക്കാനായി ഒരു പരീക്ഷണശ്രമം നടത്തിയപ്പോള്‍ തമിഴകം അതിനെ പരാജയപ്പെടുത്തിയത്. ഈ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരെ സജീവമായി പ്രതികരിക്കാന്‍ കഴിയുന്ന സാംസ്‌കാരിക മൂലധനമുള്ള ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. അവിടെയാണ് ഒരു തമിഴ് എഴുത്തുകാരന് സാംസ്‌കാരികമായ രക്തസാക്ഷിത്വം അനുഷ്ഠിക്കേണ്ടിവന്നത്.പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്‌കൂള്‍ടീച്ചര്‍ പി മുരുകനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക. സാഹിത്യോത്സവങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കോ എഴുത്തുകാരനെന്ന നിലയില്‍ തന്നെ ആരും ക്ഷണിക്കരുത്.എന്നിങ്ങനെയൊക്കെ പെരുമാള്‍ മുരുകന്‍ പ്രസ്താവിക്കുകയാണ്. അതൊരു പ്രസ്താവനയല്ല, നിലവിളിയാണ്.Perumal-Murugan3-1170x448ലോകത്തിലെങ്ങുമുള്ള മുഴുവന്‍ മനുഷ്യരുടെയും മുന്നിലേക്ക് നെഞ്ചത്തടിച്ചുകൊണ്ട് മുന്നോട്ടുവെക്കുന്ന ഒരു സങ്കടഹരജിയാണ് അത്. ഇതിനോട് സമരോത്സുകമായി പ്രതികരിക്കാന്‍ ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യര്‍ക്ക് കഴിയുമോ എന്നൊരൊറ്റ ചോദ്യം മാത്രമേ ബാക്കിയുള്ളു. ഫാസിസത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ പരിമിതമായി മാത്രമാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫാസിസത്തിന്റെ സാംസ്‌കാരിക അജണ്ടകളെ അഭിമുഖീകരിക്കാന്‍ ഇന്നും ഇന്ത്യന്‍ ജനാധിപത്യം വേണ്ടത്ര ധീരമായിട്ടില്ല എന്നാണ് പെരുമാള്‍ മുരുകന്റെ അവസ്ഥ കാണിക്കുന്നത്. ഇതൊരൊറ്റപ്പെട്ട സംഭവമായി കാണരുത്. യു ആര്‍ അനന്തമൂര്‍ത്തിയുടെ അവസ്ഥയും ഇത്തരത്തിലുള്ളത് തന്നെയായിരുന്നു. അദ്ദേഹം രോഗിയായിരിക്കുമ്പോള്‍ ഫാസിസത്തിന്റെ അലോസരപ്പെടുത്തലുകള്‍ക്കിടയിലാണ് മരണപ്പെട്ടത്. അത് പൂര്‍ണാര്‍ത്ഥത്തില്‍ സ്വാഭാവിക മരണമായിരുന്നില്ല. അര്‍ദ്ധരക്തസാക്ഷിത്വമെന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്. ആ മരണം ആഘോഷിക്കപ്പെടുകയാണ് ഉണ്ടായത്. ഫാസിസ്റ്റുകള്‍ മഹാത്മാഗാന്ധിയെ കൊല്ലുകയും കൊന്നതിന് ശേഷം മധുരം വിളമ്പി ആഹ്ലാദിക്കുകയും ചെയ്ത സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ്. അവര്‍തന്നെയാണ് യു ആര്‍ അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ചത്. അതിന്റെ തുടര്‍ച്ചയായിതന്നെ പെരുമാള്‍ മുരുകന്റെ അവസ്ഥയെ നോക്കി കാണേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ഒരു പ്രദേശത്ത് ഒരു വ്യക്തിക്ക് ഒരു നോവലെഴുതിയത് കൊണ്ടുണ്ടായ ഒരവസ്ഥ മാത്രമായി ഇതിനെ കുറച്ചു കാണരുത്. മറിച്ച് ഏറ്റവും ആഴത്തില്‍ നടക്കുന്ന ഒരു സാംസ്‌കാരിക അട്ടിമറിയാണ് ഈ സംഭവം.ഇന്ത്യന്‍ ഫാസിസം ഒരു സാംസ്‌കാരിക അട്ടിമറി നടത്താന്‍ മാത്രം കരുത്താര്‍ജിച്ചിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാറിന്റെ ഒരുദ്യോഗസ്ഥനെ സാക്ഷി നിര്‍ത്തിയാണ് പെരുമാള്‍ മുരുകനെ സാഷ്ടാംഗം വീഴ്ത്തി അടിയറവ് പറയിപ്പിച്ചത്. അവിടെ ഒരു എഴുത്തുകാരനല്ല, ഇന്ത്യന്‍ ജനാധിപത്യത്തിനാണ് Colorlogoപതനമുണ്ടായത്. ഇനിമുതല്‍ ജനുവരി 14 ഇന്ത്യന്‍ ചരിത്രത്തില്‍ ഭീതിപരത്തുന്ന ഒരു ദിനമായി നിലനില്‍ക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഈ സംഭവത്തെ ഫാസിസത്തിനെതിരായ പോരാട്ടത്തിനുള്ള ഇന്ധനമാക്കി മാറ്റേണ്ടത് ജനാധിപത്യമാണ്. അതിനുള്ള ധീരതയുണ്ടോ?പെരുമാള്‍ മുരുകന്റെ സാംസ്‌കാരിക രക്തസാക്ഷിത്വത്തെ അഭിമുഖീകരിക്കാന്‍, മറികടക്കാന്‍ നിങ്ങള്‍ക്ക് ധീരതയുണ്ടോ എന്നാണ് ഇന്ത്യയിലെ എഴുത്തുകാരുടെയും കലാകാരന്‍മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും മനുഷ്യസ്‌നേഹികളുടേയും മുന്നില്‍ ഇപ്പോള്‍ ഉയര്‍ന്നുകഴിഞ്ഞ ചോദ്യം. ഞങ്ങള്‍ ഭീരുക്കളാണ് എന്നാണവര്‍ തങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് തെളിയിക്കാന്‍ പോകുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമായിരിക്കും നേരിടേണ്ടി വരിക.

നാടും വീടും!

nadumബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി പരമേശ്വര്‍സ്ഥാന്‍ ക്ഷേത്രത്തില്‍ കടന്നതിന്റെ പേരില്‍ ആ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കിയെന്ന് പത്രവാര്‍ത്ത! ‘പുറമേയ്ക്ക് ലെനിനായി/ പൂജാമുറിയില്‍ പൂന്താനമായി’ പൊട്ടിപ്പിളരുംവിധമുള്ള ‘വിരുദ്ധബോധങ്ങളുടെ’ വളര്‍ച്ചയാണ് വിമോചനവാഞ്ചയെ പിറകില്‍നിന്ന് വെട്ടിവീഴ്ത്തുന്നത്. രാഷ്ട്രീയമാറ്റം സംഭവിക്കുമ്പോഴും, സമൂഹത്തില്‍ സമ്പൂര്‍ണ്ണമായ മാറ്റം സംഭവിക്കാത്തത് സാംസ്‌കാരിക പിന്നോക്കാവസ്ഥയുടെ സമ്മര്‍ദ്ദശക്തി അത്രമേല്‍ ഭീകരമായതുകൊണ്ടാണ്. വീടുകള്‍ക്കിന്നും ഇന്ത്യയില്‍ ‘ചരിത്രത്തെ’ പുറത്താക്കി വാതിലടക്കാന്‍ കഴിയും. നാട്ടിലെ പൊതുപ്രവര്‍ത്തകരെപ്പോലും വളരെ എളുപ്പം വീട്ടിലെ സ്വകാര്യ സേവകരാക്കി ‘സങ്കോചിപ്പിക്കാന്‍’ നിലവിലുള്ള ഗാര്‍ഹിക സംവിധാനങ്ങള്‍ക്ക് എളുപ്പം സാധിക്കും! ‘എന്റെ വീട്ടിലിതൊന്നും നടക്കില്ല’ എന്ന പുരോഗമനവാദികളുടെ കുറ്റബോ
ധവും യാഥാസ്ഥിതികരുടെ അഭിമാനബോധവും ഗ്രംഷി വിശേഷിപ്പിക്കുന്ന ‘വിരുദ്ധബോധത്തിന്റെ’ വിജയത്തെയാണ് വിളംബരം ചെയ്യുന്നത്. പുരോഗമന കാഴ്ചപ്പാട് തൊലിപ്പുറമെ പരിമിതപ്പെടുകയും, പിന്തിരിപ്പന്‍ നിലപാട് ചോരയിലാകെ കലരുകയും ചെയ്യുന്ന ഭീതിദമായ വിഭക്താവസ്ഥക്ക് വേദിയൊരുക്കുന്നതില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേതൃത്വം വഹിക്കുന്നത് സവര്‍ണ്ണപ്രത്യയശാസ്ത്രമാണ്. (more…)

പാഠം ഒന്ന്, പശു ഒരു മൃഗമല്ല!

pashuപശു നമുക്ക് പാല്‍ തരുന്നു. കോഴി നമുക്ക് മുട്ട തരുന്നു. കേട്ടാല്‍തോന്നും പശുവും കോഴിയും ജീവിക്കുന്നത് നമുക്ക് പോഷകസമ്പന്നമായ ജീവിതം നല്‍കാനാണെന്ന്! തീര്‍ച്ചയായും, പശുവിന്‍പാലും കോഴിമുട്ടയും
ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് നല്ലതാണെങ്കിലും ഒരു കാരണവശാലും അവ നമുക്ക് നല്‍കുന്നത് പശുവിനും കോഴിക്കും അത്ര നല്ലതല്ല! പാലും മുട്ടയും യഥാക്രമം പശുവിന്റെയും കോഴിയുടെയും വംശവര്‍ദ്ധന
വിനും വംശസംരക്ഷണത്തിനും ഉള്ളതാണ്. അല്ലാതെ നമ്മുടെ സമീകൃതാഹാരം ഗംഭീരമാക്കാന്‍ അവര്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളല്ല, മറിച്ച് നമ്മള്‍ നടത്തുന്ന ഒരു ‘ഗുണ്ടാ’പിരിവാണ്! പറഞ്ഞുവരുന്നത്, എങ്ങിനെയൊക്കെ പ്രകൃതിയോട് ചേര്‍ന്ന് നിന്നാലും, പഴയ, ‘നഗ്നപ്രകൃതി’യുടെ അതേ പകര്‍പ്പായിരിക്കാന്‍ കഴിയാത്തവിധം മനുഷ്യജീവിതം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ്. അത്രമേല്‍ നാം സസ്യജന്തുലോകങ്ങളെ, സ്വന്തം ആവശ്യങ്ങള്‍ക്കുമാത്രമായി കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരല്പം ആഴത്തില്‍ ആലോചിച്ചാല്‍ ഭക്ഷിക്കുക എന്നതുത്തന്നെ ഒരു തരം ‘സൗമ്യഹിംസ’യാണ്! കാളയിറച്ചി കഴിക്കുമ്പോള്‍ മാത്രമല്ല, ‘സാമ്പാറ്’ കുടിക്കുമ്പോഴും ഹിംസ വ്യത്യസ്തരൂപത്തിലാണെങ്കിലും ‘ഹിംസ’തന്നെയാണ്! ഒരു വരണ്ട രീതിയില്‍ ആലോചിച്ചാല്‍ ‘ചോരയൊഴുകുന്ന ഹിംസ തന്നെയാണ് ‘ക്രൂരം’! എന്നാല്‍ ഒരല്പം ഭാവനാത്മകമായി കാതോര്‍ത്താല്‍ സാമ്പാറിനുവേണ്ടി വെട്ടിമുറിക്കപ്പെടുന്ന വെണ്ടക്കയുടെ കരച്ചിലും കേള്‍ക്കാന്‍ കഴിയും. സസ്യങ്ങള്‍ക്കും ജീവിതമുണ്ടെന്ന് ‘തെളിയിച്ച’ ജഗദീഷ് ചന്ദ്രബോസിന്റെ നാട്ടുകാരായ നമ്മള്‍ ജന്തുഹിംസയെയെന്നപോലെ, ‘സസ്യഹിംസ’യെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷേ അപ്പോള്‍ നമ്മുടെ ജീവിതം ‘അവതാളത്തിലാകും’. തത്വചിന്താപരമായി ‘ആന്ത്രപ്പോമോര്‍ഫിസം’ എന്ന ‘മനുഷ്യകേന്ദ്രിത’വാദം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. (more…)

%d bloggers like this: