Home » 2014 » November

Monthly Archives: November 2014

Advertisements

നാടും വീടും!

nadumബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി പരമേശ്വര്‍സ്ഥാന്‍ ക്ഷേത്രത്തില്‍ കടന്നതിന്റെ പേരില്‍ ആ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കിയെന്ന് പത്രവാര്‍ത്ത! ‘പുറമേയ്ക്ക് ലെനിനായി/ പൂജാമുറിയില്‍ പൂന്താനമായി’ പൊട്ടിപ്പിളരുംവിധമുള്ള ‘വിരുദ്ധബോധങ്ങളുടെ’ വളര്‍ച്ചയാണ് വിമോചനവാഞ്ചയെ പിറകില്‍നിന്ന് വെട്ടിവീഴ്ത്തുന്നത്. രാഷ്ട്രീയമാറ്റം സംഭവിക്കുമ്പോഴും, സമൂഹത്തില്‍ സമ്പൂര്‍ണ്ണമായ മാറ്റം സംഭവിക്കാത്തത് സാംസ്‌കാരിക പിന്നോക്കാവസ്ഥയുടെ സമ്മര്‍ദ്ദശക്തി അത്രമേല്‍ ഭീകരമായതുകൊണ്ടാണ്. വീടുകള്‍ക്കിന്നും ഇന്ത്യയില്‍ ‘ചരിത്രത്തെ’ പുറത്താക്കി വാതിലടക്കാന്‍ കഴിയും. നാട്ടിലെ പൊതുപ്രവര്‍ത്തകരെപ്പോലും വളരെ എളുപ്പം വീട്ടിലെ സ്വകാര്യ സേവകരാക്കി ‘സങ്കോചിപ്പിക്കാന്‍’ നിലവിലുള്ള ഗാര്‍ഹിക സംവിധാനങ്ങള്‍ക്ക് എളുപ്പം സാധിക്കും! ‘എന്റെ വീട്ടിലിതൊന്നും നടക്കില്ല’ എന്ന പുരോഗമനവാദികളുടെ കുറ്റബോ
ധവും യാഥാസ്ഥിതികരുടെ അഭിമാനബോധവും ഗ്രംഷി വിശേഷിപ്പിക്കുന്ന ‘വിരുദ്ധബോധത്തിന്റെ’ വിജയത്തെയാണ് വിളംബരം ചെയ്യുന്നത്. പുരോഗമന കാഴ്ചപ്പാട് തൊലിപ്പുറമെ പരിമിതപ്പെടുകയും, പിന്തിരിപ്പന്‍ നിലപാട് ചോരയിലാകെ കലരുകയും ചെയ്യുന്ന ഭീതിദമായ വിഭക്താവസ്ഥക്ക് വേദിയൊരുക്കുന്നതില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേതൃത്വം വഹിക്കുന്നത് സവര്‍ണ്ണപ്രത്യയശാസ്ത്രമാണ്. (more…)

Advertisements

പാഠം ഒന്ന്, പശു ഒരു മൃഗമല്ല!

pashuപശു നമുക്ക് പാല്‍ തരുന്നു. കോഴി നമുക്ക് മുട്ട തരുന്നു. കേട്ടാല്‍തോന്നും പശുവും കോഴിയും ജീവിക്കുന്നത് നമുക്ക് പോഷകസമ്പന്നമായ ജീവിതം നല്‍കാനാണെന്ന്! തീര്‍ച്ചയായും, പശുവിന്‍പാലും കോഴിമുട്ടയും
ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് നല്ലതാണെങ്കിലും ഒരു കാരണവശാലും അവ നമുക്ക് നല്‍കുന്നത് പശുവിനും കോഴിക്കും അത്ര നല്ലതല്ല! പാലും മുട്ടയും യഥാക്രമം പശുവിന്റെയും കോഴിയുടെയും വംശവര്‍ദ്ധന
വിനും വംശസംരക്ഷണത്തിനും ഉള്ളതാണ്. അല്ലാതെ നമ്മുടെ സമീകൃതാഹാരം ഗംഭീരമാക്കാന്‍ അവര്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളല്ല, മറിച്ച് നമ്മള്‍ നടത്തുന്ന ഒരു ‘ഗുണ്ടാ’പിരിവാണ്! പറഞ്ഞുവരുന്നത്, എങ്ങിനെയൊക്കെ പ്രകൃതിയോട് ചേര്‍ന്ന് നിന്നാലും, പഴയ, ‘നഗ്നപ്രകൃതി’യുടെ അതേ പകര്‍പ്പായിരിക്കാന്‍ കഴിയാത്തവിധം മനുഷ്യജീവിതം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ്. അത്രമേല്‍ നാം സസ്യജന്തുലോകങ്ങളെ, സ്വന്തം ആവശ്യങ്ങള്‍ക്കുമാത്രമായി കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരല്പം ആഴത്തില്‍ ആലോചിച്ചാല്‍ ഭക്ഷിക്കുക എന്നതുത്തന്നെ ഒരു തരം ‘സൗമ്യഹിംസ’യാണ്! കാളയിറച്ചി കഴിക്കുമ്പോള്‍ മാത്രമല്ല, ‘സാമ്പാറ്’ കുടിക്കുമ്പോഴും ഹിംസ വ്യത്യസ്തരൂപത്തിലാണെങ്കിലും ‘ഹിംസ’തന്നെയാണ്! ഒരു വരണ്ട രീതിയില്‍ ആലോചിച്ചാല്‍ ‘ചോരയൊഴുകുന്ന ഹിംസ തന്നെയാണ് ‘ക്രൂരം’! എന്നാല്‍ ഒരല്പം ഭാവനാത്മകമായി കാതോര്‍ത്താല്‍ സാമ്പാറിനുവേണ്ടി വെട്ടിമുറിക്കപ്പെടുന്ന വെണ്ടക്കയുടെ കരച്ചിലും കേള്‍ക്കാന്‍ കഴിയും. സസ്യങ്ങള്‍ക്കും ജീവിതമുണ്ടെന്ന് ‘തെളിയിച്ച’ ജഗദീഷ് ചന്ദ്രബോസിന്റെ നാട്ടുകാരായ നമ്മള്‍ ജന്തുഹിംസയെയെന്നപോലെ, ‘സസ്യഹിംസ’യെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷേ അപ്പോള്‍ നമ്മുടെ ജീവിതം ‘അവതാളത്തിലാകും’. തത്വചിന്താപരമായി ‘ആന്ത്രപ്പോമോര്‍ഫിസം’ എന്ന ‘മനുഷ്യകേന്ദ്രിത’വാദം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. (more…)

%d bloggers like this: