Home » Uncategorized » പാഠം ഒന്ന്, പശു ഒരു മൃഗമല്ല!

പാഠം ഒന്ന്, പശു ഒരു മൃഗമല്ല!

Advertisements

pashuപശു നമുക്ക് പാല്‍ തരുന്നു. കോഴി നമുക്ക് മുട്ട തരുന്നു. കേട്ടാല്‍തോന്നും പശുവും കോഴിയും ജീവിക്കുന്നത് നമുക്ക് പോഷകസമ്പന്നമായ ജീവിതം നല്‍കാനാണെന്ന്! തീര്‍ച്ചയായും, പശുവിന്‍പാലും കോഴിമുട്ടയും
ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് നല്ലതാണെങ്കിലും ഒരു കാരണവശാലും അവ നമുക്ക് നല്‍കുന്നത് പശുവിനും കോഴിക്കും അത്ര നല്ലതല്ല! പാലും മുട്ടയും യഥാക്രമം പശുവിന്റെയും കോഴിയുടെയും വംശവര്‍ദ്ധന
വിനും വംശസംരക്ഷണത്തിനും ഉള്ളതാണ്. അല്ലാതെ നമ്മുടെ സമീകൃതാഹാരം ഗംഭീരമാക്കാന്‍ അവര്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളല്ല, മറിച്ച് നമ്മള്‍ നടത്തുന്ന ഒരു ‘ഗുണ്ടാ’പിരിവാണ്! പറഞ്ഞുവരുന്നത്, എങ്ങിനെയൊക്കെ പ്രകൃതിയോട് ചേര്‍ന്ന് നിന്നാലും, പഴയ, ‘നഗ്നപ്രകൃതി’യുടെ അതേ പകര്‍പ്പായിരിക്കാന്‍ കഴിയാത്തവിധം മനുഷ്യജീവിതം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ്. അത്രമേല്‍ നാം സസ്യജന്തുലോകങ്ങളെ, സ്വന്തം ആവശ്യങ്ങള്‍ക്കുമാത്രമായി കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരല്പം ആഴത്തില്‍ ആലോചിച്ചാല്‍ ഭക്ഷിക്കുക എന്നതുത്തന്നെ ഒരു തരം ‘സൗമ്യഹിംസ’യാണ്! കാളയിറച്ചി കഴിക്കുമ്പോള്‍ മാത്രമല്ല, ‘സാമ്പാറ്’ കുടിക്കുമ്പോഴും ഹിംസ വ്യത്യസ്തരൂപത്തിലാണെങ്കിലും ‘ഹിംസ’തന്നെയാണ്! ഒരു വരണ്ട രീതിയില്‍ ആലോചിച്ചാല്‍ ‘ചോരയൊഴുകുന്ന ഹിംസ തന്നെയാണ് ‘ക്രൂരം’! എന്നാല്‍ ഒരല്പം ഭാവനാത്മകമായി കാതോര്‍ത്താല്‍ സാമ്പാറിനുവേണ്ടി വെട്ടിമുറിക്കപ്പെടുന്ന വെണ്ടക്കയുടെ കരച്ചിലും കേള്‍ക്കാന്‍ കഴിയും. സസ്യങ്ങള്‍ക്കും ജീവിതമുണ്ടെന്ന് ‘തെളിയിച്ച’ ജഗദീഷ് ചന്ദ്രബോസിന്റെ നാട്ടുകാരായ നമ്മള്‍ ജന്തുഹിംസയെയെന്നപോലെ, ‘സസ്യഹിംസ’യെയും പ്രതിരോധിക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷേ അപ്പോള്‍ നമ്മുടെ ജീവിതം ‘അവതാളത്തിലാകും’. തത്വചിന്താപരമായി ‘ആന്ത്രപ്പോമോര്‍ഫിസം’ എന്ന ‘മനുഷ്യകേന്ദ്രിത’വാദം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അതേസമയം അതൊരു ‘മനുഷ്യവിരുദ്ധ’വാദമായി ചുരുങ്ങാനും പാടില്ല. ചുഴിഞ്ഞാലോചിച്ചാല്‍ ആരും കുഴങ്ങിപ്പോവും. ജീവിതത്തെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ ആരംഭിക്കുമ്പോള്‍ മനുഷ്യര്‍ രോഗികളാവുമെന്ന് സോറന്‍ കീര്‍ക്കഗോര്‍ പറഞ്ഞത് ആ അര്‍ത്ഥത്തില്‍ ശരിയാണ്! എന്നാലും ജീവിക്കാന്‍, ജീവന്‍ നിലനിര്‍ത്താന്‍, സ്വന്തം അഭിരുചിക്കനുസരിച്ച്, ‘പൊതുസാമൂഹിക ധാര്‍മികത’ക്കും പ്രകൃതി പശ്ചാത്തലങ്ങള്‍ക്കും വിധേയമായും, നിലനില്‍ക്കുന്ന ഓരോരുത്തരുടെ അഭിരുചികള്‍ ഒരു ജനാധിപത്യസമൂഹം ആദരിക്കേണ്ടതുണ്ട്. അറുക്കുമ്പോള്‍ ഒഴുകുന്ന കോഴിയുടെ ചോര ഒരു ജീവിതത്തെ അവസാനിപ്പിക്കുമ്പോള്‍, വെട്ടുമ്പോള്‍ തെറിക്കുന്ന ‘വെണ്ടക്കവിത്തുകള്‍’ ഒരു വംശഹത്യതന്നെയാണ് നിര്‍വ്വഹിക്കുന്നത്! ഒഴിവാക്കാനാവാത്ത ‘അപരാധ’ങ്ങള്‍ എന്നിവയെ മനുഷ്യപക്ഷത്തുനിന്നും, ക്രൂരമായ ‘അറുംകൊലകള്‍’ എന്ന് ജന്തുസസ്യപക്ഷത്തുനിന്നും നമുക്കിവയെ വ്യത്യസ്തമായി വായിക്കാന്‍ കഴിയും! പക്ഷേ ജന്തുക്കളുടെയും സസ്യങ്ങളുടെയും പേരില്‍ മനുഷ്യര്‍തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനെ ഒരു വിധേനയും സ്വാഗതം ചെയ്യാനോ വ്യത്യസ്തമായി വായിക്കാനോ കഴിയില്ല!മുമ്പ് പാഠപുസ്തകത്തിലെ അമ്മ കരഞ്ഞത് ‘മോന്‍’ പാല് കുടിക്കാഞ്ഞിട്ടാണ്. ഇപ്പോള്‍ സംഘപരിവാര്‍ കരയുന്നത് പശു പാല് ചുരത്താഞ്ഞിട്ടല്ല, മറിച്ച് തങ്ങളാഗ്രഹിക്കും വിധം ‘ഗോമാതാവ്’ ചോര ഒഴുക്കാനൊരവസരം ഒരുക്കാത്തതുകൊണ്ടാണ്. ഇനിയെന്തായാലുമവര്‍ പുല്‍പ്പറമ്പുകളില്‍ നിന്ന് കുറ്റിപറിച്ച് മനുഷ്യമനസ്സിന്റെ താഴ്‌വാരങ്ങളിലേക്ക് പശുവിനെ ഓടിച്ച് വിടും. പശുവിനെ രക്ഷിക്കാനല്ല, അതിന്റെ മറവില്‍ ഇന്ത്യന്‍ ജനങ്ങളുടെ അവശേഷിക്കുന്ന സ്വസ്ഥതയേയും സമാധാനത്തെയും കശാപ്പുചെയ്യാനാണവര്‍ കളമൊരുക്കുന്നത്. ഗോഹത്യയെ ഗോമാംസം കഴിക്കുന്നവര്‍ ഭക്ഷണാവശ്യാര്‍ത്ഥം നിര്‍വ്വഹിക്കുന്ന ഒരു സ്വകാര്യ കാര്യമായിട്ടല്ല, മറിച്ച് ഇന്ത്യന്‍ ജനതയുടെ അഭിമാനത്തെ തകര്‍ക്കാന്‍ മുസ്ലീം ക്രിസ്ത്യന്‍ ഭരണകര്‍ത്താക്കള്‍ അഴിച്ചുവിട്ട ഒരാക്രമണമായിട്ടാണ് സംഘപരിവാര്‍ ചിത്രീകരിക്കുന്നത്! തങ്ങളുടെ സങ്കുചിത സമീപനത്തിന് സാക്ഷിയായി അവര്‍ മഹാത്മാഗാന്ധിയെപ്പോലും കൂട്ടുപിടിക്കുന്നു! ”സ്വരാജ്യത്തെക്കാള്‍ ഗോരക്ഷയ്ക്കാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം
നല്‍കുന്നത്” എന്ന് ഗാന്ധി പറഞ്ഞുവത്രേ! രാഷ്ട്രപിതാവിന്റെ സ്ഥാനത്തുനിന്ന് ഗാന്ധിയെ ഒരു ‘ഗോപിതാവാക്കി’ മാറ്റുന്ന ഈ രാഷ്ട്രീയ മാജിക്കിന്റെ അല്പത്തം വ്യക്തമാക്കാന്‍ ഗോരക്ഷയെക്കുറിച്ചുള്ള ഗാന്ധിജിയുടെയും, സംഘപരിവാറിന്റെയും സമീപനങ്ങള്‍ തമ്മിലുള്ള അകലം അപഗ്രഥിച്ചാല്‍ മാത്രം മതിയാവും.ഹിന്ദുമതം ഗോഹത്യ നിരോധിച്ചത് ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമാണ് എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്. ‘പശുവിനെ സംരക്ഷിക്കേണ്ടതുതന്നെ, പക്ഷേ അത് നമ്മുടെ സഹോദരനെ കൊന്നിട്ട് വേണോ’ എന്നായിരുന്നു ഗാന്ധി ചെദിച്ചത്. ‘പശുവിന്റെ ചോര ഒഴുക്കുന്ന മുസ്ലീമിന്റെ കഴുത്തരിയണമെന്നാണ്’ അശോക് സിംഗാള്‍ ആക്രോശിച്ചത്.ഒരു ആധുനിക സമൂഹം ഇന്നിന്ന ജന്തുവിനെ തിന്നരുത് എന്നല്ല, ഒരു ജന്തുവിന്റെ പേരിലും പരസ്പരം കൊല്ലരുത് എന്ന പ്രമാണത്തിലാണ് ഒപ്പ് ചാര്‍ത്തേണ്ടത്. ഒരു ജന്തുവിനെ ആരാധിക്കാനുള്ള ഒരു ജനവിഭാഗത്തിന്റെ അവകാശം, അതിനെ ഭക്ഷിക്കാനുള്ള മറ്റൊരു ജനവിഭാഗത്തിന്റെ അവകാശവുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുന്നത് ഒരു മതേതരസമൂഹത്തിനും അഭിമാനകരമല്ല. 1915ല്‍ ഹരിദ്വാറില്‍
‘കുംഭമേള’ കാണാന്‍ പോയ ഒരനുഭവം ഗാന്ധി ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ’യില്‍ മനോവിഷമത്തോടെ കുറിച്ചിട്ടത് ഇത്തരമൊരവസ്ഥയില്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിക്കുന്നത് ഉചിതമാണ്.: ‘ …അവിടെ(കുംഭമേളയില്‍) വന്നുഭവിച്ചിരുന്ന സന്യാസിമാരുടെ വന്‍സമൂഹം ജീവിത സുഖങ്ങള്‍ ആസ്വദിക്കാനായി പിറന്നവരാണെന്ന് തോന്നി. അവിടെ അഞ്ച് കാലുള്ള ഒരു പശുവിനെ ഞാന്‍ കണ്ടു. എനിക്കതില്‍ അത്ഭുതം തോന്നി. എന്നാല്‍ കാര്യമറിയാവുന്നവര്‍ വേഗം എന്റെ തെറ്റിദ്ധാരണ നീക്കി. ഈ അഞ്ചു കാലിപ്പശു ചില ദുഷ്ടന്മാരുടെ അത്യാഗ്രഹത്തിന്റെ ബലിമൃഗമായിരുന്നു. ജീവനുള്ള ഒരു പശുക്കിടാവിന്റെ ഒരു കാല്‍ മുറിച്ചെടുത്ത് ഈ പശുവിന്റെ തോളില്‍ വച്ചു പിടിപ്പിച്ചതാണ് അഞ്ചാമത്തെ കാലെന്ന് എനിക്ക് മനസ്സിലായി. ഈ ഇരട്ട ക്രൂരത അറിവില്ലാത്തവരില്‍ നിന്ന് പണം പിഴിഞ്ഞെടുക്കാന്‍ വേണ്ടിയാണ് ദുരുപയോഗപ്പെടുത്തിയത്. അഞ്ചുകാലുള്ള ഒരു പശുവിനാല്‍ ആകര്‍ഷിക്കപ്പെടാത്ത ഒരു ഹിന്ദുവുമില്ല. അത്തരം അത്ഭുതാവഹമായ ഒരു പശുവിന്മേല്‍ തന്റെ ഔദാര്യം ചൊരിയാത്ത ഹിന്ദുവും ഉണ്ടാവില്ല.’ സവര്‍ണ്ണ ഹിന്ദുക്കളില്‍ ഒരു വിഭാഗം പശുവിനോട് പുലര്‍ത്തുന്ന നിഷ്‌കളങ്കമായ ആദരവിനെപ്പോലും അക്രാമകമായ സാംസ്‌കാരിക ദേശീയതയുടെ അസംസ്‌കൃത പദാര്‍ത്ഥങ്ങളിലൊന്നാക്കിതീര്‍ക്കാന്‍ ഗോള്‍വള്‍ക്കര്‍ക്ക് കഴിഞ്ഞു. അദ്ദേഹം എഴുതുന്നു: ‘ഗോവധ നിരോധന പ്രസ്ഥാനം നടന്നു കൊണ്ടിരിക്കെ എനിക്ക് അനുഭവപ്പെട്ട, പഠനാര്‍ഹമായ ഒരു സംഭവം പറയാം. വളരെ പണ്ഡിതനും പ്രസിദ്ധനുമായ ഒരാളെ (അദ്ദേഹം തീവ്രരാജ്യസ്‌നേഹംകൊണ്ട് പ്രസിദ്ധനാണ്) ഞാന്‍ പരിചയപ്പെട്ടു. ഞങ്ങളുടെ സംഭാഷണമധ്യേ അദ്ദേഹം ചോദിച്ചു. ‘ഒരു ഹിന്ദു ഗോമാംസം ഭക്ഷിക്കുന്നത്‌കൊണ്ട് എന്തപകടമാണുള്ളത്’. ഈ വാക്കുകള്‍ ഞാന്‍ വളരെയധികം ആദരിക്കുന്ന അദ്ദേഹത്തില്‍നിന്ന് വന്നപ്പോള്‍ ഞാന്‍ തരിച്ചുപോയി. ഒരു അധമനായ ഹിന്ദുകൂടി ഓര്‍ക്കാന്‍ വിമ്മിഷ്ടപ്പെടുന്ന ഈ ആശയങ്ങള്‍ അദ്ദേഹം എങ്ങനെ പറഞ്ഞൊപ്പിച്ചു എന്നു ചിന്തിച്ചു പോയി. മുസ്ലീംകളെക്കുറിച്ചും അവരുടെ ദുര്‍ഗ്ഗുണങ്ങളെക്കുറിച്ചുമുള്ള ചിന്ത അയാളുടെ മനസ്സില്‍ ആഴമേറിയ മുദ്രണങ്ങള്‍ ഏര്‍പ്പെടുത്തി. അങ്ങിനെ, അദ്ദേഹം രാഷ്ട്രീയമായി ഒരു ഹിന്ദുവായി തുടര്‍ന്നുകൊണ്ടിരിക്കെതന്നെ സാംസ്‌കാരികമായി ഒരു മുസ്ലീമായിക്കഴിഞ്ഞിരുന്നു.’ (വിചാരധാര). മറ്റൊരുവിധം പറഞ്ഞാല്‍ യഥാര്‍ത്ഥ ഹിന്ദുവാകാന്‍ തീവ്രമായ മുസ്ലീം വിദ്വേഷം മാത്രം പോര, അത്യഗാധമായ ‘ഗോസ്‌നേഹം’ കൂടി വേണം! സ്വന്തം മതം നിലനില്‍ക്കാന്‍ മറ്റു
മതങ്ങളെ മുഴുവന്‍ തകര്‍ക്കണം. ഇത്തരം സമീപനത്തെ മുന്‍കൂട്ടികണ്ടുകൊണ്ടാവണം വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു: ‘സ്വന്തം മതം മാത്രം ആചന്ദ്രതാരം നിലനില്‍ക്കുമെന്നും മറ്റുള്ളവയെല്ലാം നശിച്ചുപോകു
മെന്നും ആരെങ്കിലും സ്വപ്നം കാണുന്നുവെങ്കില്‍ അയാളോടെനിക്ക് ആത്മാര്‍ത്ഥമായ സഹതാപമേയുള്ളു. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും ഓരോ മതത്തിന്റെയും കൊടിക്കൂറയില്‍ എത്രയും വേഗം
ഇതുകൂടി എഴുതിവെക്കണമെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കും: ‘പോരാടരുത്, സഹായിക്കുക, തകര്‍ക്കരുത്, ഇഴുകിച്ചേരുക, വിഘടിക്കരുത്, സമാധാനവും സൗഹൃദവും പുലര്‍ത്തുക.”

Advertisements

1 Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: