Home » Uncategorized » ഭാഷ വെറും ഭാഷയല്ല!

ഭാഷ വെറും ഭാഷയല്ല!

Advertisements

3546830957_malayalamwords-24ഭാഷയെ സാമൂഹ്യവികാസത്തിന്റെ സിദ്ധിയായി കാണുന്നതിനുപകരം ‘മതത്തിന്റെ ഉല്പന്ന’മായി കാണുന്ന സമീപനമാണ് ഭാഷാപരമായ വര്‍ഗീയതയ്ക്കും തത്ഫലമായുണ്ടാകുന്ന മിഥ്യാഭിമാനങ്ങള്‍ക്കും ഇടം നല്കുന്നത്. ഗിരിവര്‍ഗക്കാരുടെ, ലിപി രൂപപ്പെട്ടിട്ടില്ലാത്ത ഭാഷ മുതല്‍ ശാസ്ത്രസാങ്കേതിക സാഹിത്യസമ്പത്തുകൊണ്ട് വികസിച്ചുനില്‍ക്കുന്ന ആധുനികഭാഷകള്‍വരെ അതാത് ജനവിഭാഗങ്ങള്‍ക്കിടയില്‍ വിനിമയം നിര്‍വഹിക്കുന്നുണ്ട്. സമൂഹങ്ങള്‍ വളരുന്നതിനനുസരിച്ചും പരസ്പരമുള്ള ഇടപെടലിന്റെ അളവും ഗുണവും കൂടുന്നതിനനുസരിച്ചും വിവിധ ഭാഷകളിലെ പദങ്ങള്‍ രാജ്യങ്ങളുടെ അതിര്‍ത്തികടന്ന് ഒന്നിച്ചുകൂടുന്നതും, വിവര്‍ത്തനങ്ങള്‍ വഴി വേദപുസ്തകങ്ങളടക്കം സകലഭാഷക്കാര്‍ക്കും സ്വന്തം ഭാഷയില്‍ത്തന്നെ കിട്ടുന്നതും നാം കാണുന്നുണ്ട്. ഭാഷയെ അടിസ്ഥാനമാക്കിയുള്ള ശ്രാവ്യവിനിമയത്തിനുമുകളില്‍ ഭാഷയെ അപ്രസക്തമാക്കുന്ന ‘ദൃശ്യമാധ്യമസംസ്‌കാരം’ വളരുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്നിട്ടും ആശയവിനിമയത്തിന്റെ ലോകത്തില്‍ മധ്യകാലത്തിന്റെ അവശിഷ്ടങ്ങളാണ് വര്‍ഗീയമതമൗലികസംഘടനകളുടെ അജണ്ടയിലെ മുഖ്യമുദ്രാവാക്യം! വേദപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതിനെതിരെ മതയാഥാസ്ഥിതികത്വം നിരത്തിയ വാദങ്ങളുടെ വികസിച്ച മുഖമാണ് ഭാഷാവര്‍ഗീയതയുടെ അടിയിലുള്ള ഒരു ഘടകം. വിശ്വാസത്തെ ആത്മബോധത്തിന്റെ ഹൃദയമാക്കാന്‍ പൊരുതിയ മതപരിഷ്‌കര്‍ത്താക്കളുടെ പാരമ്പര്യമല്ല, മതത്തെ ആചാരപരതയില്‍ ഒതുക്കാന്‍ ശ്രമിച്ച യാഥാസ്ഥിതികരുടെ പാരമ്പര്യമാണ് ‘മതരാഷ്ട്രീയം’ ഭാഷയുടെ കാര്യത്തിലടക്കം പിന്തുടരുന്നത്. ‘അറബി’ സ്വര്‍ഗഭാഷയാണെന്നും അത് ബോര്‍ഡിലെഴുതുന്നതുപോലും കുറ്റമാണെന്നും സംസ്‌കൃതം ‘ദേവഭാഷ’യാണെന്നും അത് ഉത്കൃഷ്ടകുലജാതര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണെന്നും മറ്റുമുള്ള ധാരണകള്‍ക്ക് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം മതത്തിന്റെ അകത്തെ ജനാധിപത്യപ്രസ്ഥാനത്തിന്റെ വളര്‍ച്ചയാണ്. ഭാഷയെ പാപത്തിന്റയും പുണ്യത്തിന്റെയും തുലാസിലിട്ട് തൂക്കി ഗുണം നിര്‍ണയിക്കാനുള്ള ശ്രമം അപഹാസ്യമാണ്.ഭാഷ ഉച്ചരിക്കപ്പെടുന്ന ശബ്ദങ്ങളും അവക്കിടയിലുള്ള മൗനങ്ങളും അടങ്ങുന്ന സംസ്‌കാരത്തിന്റെ അടിസ്ഥാനമാണ്. സകല ഭാഷകളും മതജാതി മുക്തമാണ്. വാക്കുകള്‍ക്ക് അര്‍ഥമാറ്റം സംഭവിക്കുന്നതിന്റെ കാരണം അന്വേഷിക്കേണ്ടത് ശബ്ദകോശത്തിലോ മതങ്ങളുടെ അനുശാസനങ്ങളിലോ അല്ല, സാമൂഹ്യ അവസ്ഥകളിലാണ്. ‘നേരെ വാ നേരെപോ’ സമീപനം സ്വീകരിക്കുന്നതുകൊണ്ട് ജീവിതമത്സരങ്ങളില്‍ തോറ്റുപോകുന്നവനെ ‘വങ്കന്‍’ എന്ന അര്‍ത്ഥത്തില്‍ ‘ശുദ്ധന്‍’ എന്ന് വിളിക്കുമ്പോഴും എന്തു കൊള്ളരുതായ്മകളും കാട്ടി പണവും പദവിയും നേടുന്നവരെ ‘മാന്യന്‍’,’സമര്‍ത്ഥന്‍’, ‘ജീവിക്കാന്‍ പഠിച്ചവന്‍’ എന്നൊക്കെ വിളിക്കുമ്പോഴും വാക്കുകളുടെ അര്‍ത്ഥം വ്യവസ്ഥാനുകൂലമായിട്ടാണ് മാറുന്നത്.മതവും കലയുമടക്കമുള്ള സാമൂഹ്യബോധത്തിന്റെ സര്‍വ്വ ആവിഷ്‌കാരങ്ങളും ഇത്തരത്തിലുള്ള ഒരു ‘വിനിമയ പ്രതിസന്ധി’യെ അഭിമുഖീകരിക്കുന്നുണ്ട്.മാനവജീവിതത്തിന്റെ വളര്‍ച്ചക്കിടയില്‍നിന്നും രൂപംകൊള്ളുന്ന ഭാഷയെ വര്‍ഗീയവാദത്തിന്റെ പേരില്‍ ഉപയോഗിക്കുന്നവര്‍ മനുഷ്യബന്ധത്തിന്റെ ശത്രുക്കളാണ്. നൂറ്റാണ്ടുകളുടെ വിവരണവിധേയമല്ലാത്ത വിനിമയദാഹത്തിന് വഴിതുറന്ന വിവിധ ഭാഷകളെ സഹജാതര്‍ എന്ന നിലക്ക് സമീപിക്കുന്നതിനു പകരം ശത്രുക്കളായി അവതരിപ്പിക്കാനുള്ള ഏതൊരു ശ്രമവും സാംസ്‌കാരിക വളര്‍ച്ചയെ മുരടിപ്പിക്കും. നമ്മുടെ ഭരണകൂടം തുടരുന്ന മതപ്രീണന നയത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ ജനങ്ങളെ വീതിച്ചെടുക്കാനുള്ള വര്‍ഗീയപ്രസ്ഥാനങ്ങളുടെ ശ്രമത്തിന്റെ ഭാഗമായി ഭാഷ മതമുദ്രകുത്തപ്പെട്ട് മരണത്തിനുള്ള കാരണമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. രണ്ട് പദങ്ങള്‍ 5f36dc14138a7ad49fa75d1d85c1c37ba84557b0കൂടിച്ചേരുമ്പോള്‍ ഉദിക്കുന്ന നക്ഷത്രം കാണാന്‍ നോക്കിനില്‍ക്കുന്നവരുടെ കണ്ണുകളിലേക്ക് ചോരത്തുള്ളികള്‍ വന്നുവീഴുന്നു. പരസ്പരം പുണര്‍ന്ന് പുളകം പകര്‍ന്ന ഹിന്ദിയുടേയും ഉറുദുവിന്റേയും പേരില്‍ ഉത്തര്‍പ്രദേശിലെ ബദൂനില്‍ 1989-ല്‍ ചതഞ്ഞുവീണത് നിര്‍ജീവമായ അക്ഷരങ്ങളല്ല, ജീവനുള്ള മനുഷ്യരാണ്. കണ്ണീരിനും ചോരക്കുമിടയില്‍ ഒരല്‍പ്പം കനിവിനുവേണ്ടി കരയുന്നവര്‍ക്കിടയിലേക്ക് വിഷം പുരണ്ട വാക്കുകളാണ് വര്‍ഗീയവാദികള്‍ വാരിവിതറുന്നത്. മനുഷ്യര്‍ മുഴുവന്‍ മരിച്ചാലും ‘ഭാഷ’ സ്വയം ജീവിച്ചുകൊള്ളും എന്നവര്‍ കരുതുന്നു!സംസ്‌കൃതത്തിന്റെ മറവില്‍നിന്ന്, ജീവിക്കുന്ന ഭാഷകളുടെ മേല്‍ ഹിന്ദുമത മൗലികവാദികള്‍ നടത്തുന്ന ആക്രമണം അവരുടെ അന്ധമായ ഭൂതകാലാഭിമുഖ്യത്തിന്റെ ആവിഷ്‌കാരം മാത്രമാണ്. സംസ്‌കൃതത്തെ ‘ദേവവാണി’യായും ഭാഷകളുടെ റാണിയായും വിവരിക്കാന്‍ മതമൗലികവാദികള്‍ക്ക് ഒരു പ്രയാസവുമില്ല!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: