Home » Uncategorized » ശരീരം വെളിച്ചത്തിലും മനസ്സ് ഇരുട്ടിലും

ശരീരം വെളിച്ചത്തിലും മനസ്സ് ഇരുട്ടിലും

Advertisements

dark_peace_by_amateurexpert92-d2u4wcjവിപണി മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന നിഷേധാത്മക സ്വാധീനത്തിന്റെ ഫലമായി മനുഷ്യബന്ധങ്ങളും വില്‍പനക്കുള്ള ചൂടുള്ള ചരക്കുകളായി തീര്‍ന്നിരിക്കുന്നു. ഒറ്റതലത്തില്‍ ഒതുങ്ങുന്ന ‘പരന്ന ജീവിത’മാണ് വിജയിക്കുന്ന ജീവിതത്തിന്റെ മികച്ച മാതൃകയായി ‘ബന്ധങ്ങളുടെ വിപണിയില്‍’ പരസ്യത്തിന് വച്ചിരിക്കുന്നത്! വിപണിയില്‍ കുന്നുകൂടിക്കിടക്കുന്ന വിചിത്രമായ വസ്തുക്കള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ് നമ്മുടെ മികച്ച സ്വപ്നം! വിപണിയുടെ വഴിയോരങ്ങളില്‍ അതിശയിച്ചു നില്‍ക്കുന്നവര്‍ മനുഷ്യബന്ധങ്ങളുടെ ലോകത്തിലേക്കുള്ള വഴി മറന്നുപോകുന്നു! മനുഷ്യജീവിതം സജീവമാക്കുന്നത് സ്‌നേഹബന്ധങ്ങളാണ്. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും നടുവില്‍ നില്‍ക്കുമ്പോഴും ‘ഇവിടെ ആശിപ്പാന്‍ ഇവിടെ സ്‌നേഹിപ്പാന്‍ കഴിവതേ സുഖം’ എന്നൊരാള്‍ പറയുന്നത് അയാള്‍ നില്‍ക്കുന്ന ഭൂമിയില്‍ സ്‌നേഹത്തിന്റെ നനവുള്ളതുകൊണ്ടാണ്. ജീവിതത്തിന് മഹത്തായ മാനം ലഭിക്കുന്നത് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം പരിമിതിക്കുള്ളില്‍ ഒതുങ്ങിത്തീരാതെ അതിനപ്പുറത്തേക്ക് കടക്കുമ്പോഴാണ്. ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദം പരിമിതികളെ പുണരാനവനെ നിര്‍ബന്ധിക്കുമ്പോഴും അവരുടെ ആഗ്രഹങ്ങള്‍ ഉള്ളതിനപ്പുറമുള്ള ഏതോ അജ്ഞാത ആകാശത്തിലേക്ക് ചിറകടിച്ച് പറക്കുകയാണ്. ഉള്ളതില്‍നിന്ന് ഉണ്ടാവേണ്ടതിലേക്ക് എടുത്തുചാടേണ്ട മനുഷ്യര്‍ ‘ഇല്ലായ്മകളില്‍’ ഒതുങ്ങിക്കൂടുന്ന സങ്കീര്‍ണമായ അവസ്ഥയുടെ ചുരുക്കപ്പേരാണ് ‘സഹനം’. ‘സര്‍വതും സഹിക്കുക, മറക്കുക, പൊറുക്കുക, എങ്ങനെയെങ്കിലും ഒത്തുപോകുക, ഉള്ളതില്‍ ഒതുങ്ങുക, താഴോട്ടുമാത്രം നോക്കുക’ തുടങ്ങിയ ആശയങ്ങളാണ് ഇന്നും മനുഷ്യബന്ധങ്ങളുടെ മണ്ഡലത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. പരിമിതികള്‍ക്കുള്ളില്‍ നമ്മുടെ മുന്‍ഗാമികള്‍ പുതഞ്ഞുകിടന്നിരുന്നുവെങ്കില്‍ മനുഷ്യവംശം ഇപ്പോഴും പ്രാകൃതരായി തുടരുമായിരുന്നുവെന്ന മൂര്‍ത്തമായ സത്യംപോലും ഇത്തരം ആശയങ്ങളുടെ സ്വാധീനം നിമിത്തം നമുക്കിടയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’, ‘സ്‌നേഹത്തെ കരുതി സ്വയം നൂറാവര്‍ത്തി ചത്തീടുവിന്‍’ തുടങ്ങിയ സ്‌നേഹഗീതങ്ങള്‍ ചൊല്ലുകയും വിദ്വേഷത്തിന്റെ വാളുകൊണ്ട് പരസ്പരം വെട്ടിവീഴ്ത്തുകയും ചെയ്യുന്നത് ആത്മബോധമുള്ള ഒരു ജനതക്കും അഭിമാനകരമല്ല. സ്വന്തം സഹജീവിയെ മറ്റൊരു മതക്കാരനാണെന്ന ഒറ്റ കാരണംകൊണ്ട് അന്യനെന്ന് മുദ്രകുത്തി ആക്രമിക്കുകയല്ല, ആശയവിനിമയത്തിനും അതുവഴി സ്‌നേഹത്തിനും അനുകൂലമായ ഒരു സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. അന്യന്‍ സമം ശത്രു എന്ന സങ്കുചിത സമീപനമല്ല ‘അറിയപ്പെടാത്ത അനേകായിരങ്ങളുമായി നീയെനിക്ക് സൗഹൃദം നല്‍കി’ എന്ന് പാടാനാവുംവിധം ‘ജാതിമതഭേദെമന്യേ സ്വയം പുതുക്കിപ്പണിയുകയാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്’. അന്യന്റെ വാക്കുകള്‍പോലും സംഗീതം പോലെ ആസ്വദിക്കുവാന്‍ കഴിയുന്ന കാലത്തെക്കുറിച്ചുള്ള പ്രകാശപൂര്‍ണമായ പ്രത്യാശ നമുക്ക് നഷ്ടപ്പെട്ടുകൂടാ. സകല സങ്കുചിതത്വങ്ങള്‍ക്കും അതീതമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന വികസിച്ച ബന്ധങ്ങളാണ് മനുഷ്യമഹത്വത്തിന്റെ മാനദണ്ഡമെന്ന സത്യം നാമൊരിക്കലും മറന്നുകൂടാ. ശരീരം മാത്രം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയും മനസ്സ് ഇരുട്ടില്‍ മുങ്ങിക്കിടക്കുകയും ചെയ്യുന്ന അവസ്ഥ ആധുനിക മനുഷ്യരെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. സമൂഹത്തിലിന്ന് മേധാവിത്വം വഹിക്കുന്ന ആശയങ്ങളും അതിനകമ്പടി സേവിച്ച് നില്‍ക്കുന്ന അലംകൃത ആചാരങ്ങളും ചായം തേച്ച ചടങ്ങുകളും മധ്യകാലത്തിന്റെ അവശിഷ്ടങ്ങളാണ്. ചൊവ്വാദോഷം, imagesജാതിപ്പൊരുത്തം, തറവാട്ടുമഹിമ തുടങ്ങി സ്ത്രീധനത്തുക വരെയുള്ള കാര്യങ്ങള്‍ തലനാരിഴകീറി പരിശോധിക്കുന്നവരും വിവാഹത്തെ മാമാങ്കമാക്കി മാറ്റാന്‍ ഉത്സാഹിക്കുന്നവരും രണ്ട് ജീവനുള്ള മനുഷ്യര്‍ തമ്മില്‍ ആരംഭിക്കുന്ന ജീവത്തായ ബന്ധമാണിതെന്ന കാര്യത്തിനുമാത്രം ഇപ്പോഴും വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. ഭൂതകാലത്തിലെ ഇത്തരം നിഷേധാത്മകമായ സാന്നിധ്യം വര്‍ത്തമാനകാലത്തിന്റെ സാധ്യതകള്‍ സ്വന്തമാക്കാനുള്ള വ്യക്തികളുടെ അവകാശത്തെതന്നെയാണ് ആത്യന്തികമായി ഇല്ലാതാക്കുന്നത്. രോഗം വരുമ്പോള്‍ ജാതി മറന്ന് ചോരയും കണ്ണും ആരില്‍ നിന്നും സ്വീകരിക്കുന്നവര്‍ ആരോഗ്യമുള്ളപ്പോള്‍ എല്ലാതലത്തിലും എല്ലാവരുമായി ബന്ധപ്പെടാന്‍ മടിക്കുന്നു! ആശുപത്രിയില്‍ രോഗിയായി കിടക്കുമ്പോള്‍മാത്രം മനുഷ്യരാവുകയും രോഗം മാറി തിരിച്ചു പോകുമ്പോള്‍ സകല പിഴച്ച ആചാരങ്ങളോടും കൂറുപുലര്‍ത്തുന്ന ‘അന്തസ്സുള്ള നാട്ടുപൗര’നായി തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുന്നത് ഓര്‍മിപ്പിക്കുന്നത് രോഗബാധിതമായ മനുഷ്യത്വത്തെയാണ്. ആപത്തുകാലത്ത് മതേതരത്വം, സമ്പത്തുകാലത്ത് മതജാതി സങ്കുചിതത്വം!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: