രാജ്യരക്ഷപ്രധാനം പക്ഷേ!

Advertisements

രാജ്യരക്ഷപ്രധാനം പക്ഷേ!

stock-vector-war-and-peace-vector-hands-making-peace-sign-and-clenched-fists-33901222മനുഷ്യരാരും പൊതുവില്‍ ‘യുദ്ധം’ ആഗ്രഹിക്കുന്നവരല്ല. എന്നിട്ടും എല്ലാ രാജ്യങ്ങളും ‘ആയുധം’ വാങ്ങിക്കൂട്ടുകയാണ്. സര്‍വരും സംസാരിക്കുന്നത് സമാധാനത്തെക്കുറിച്ചാണ്. പക്ഷേ, അണിയറയില്‍ മാത്ര
മല്ല, അരങ്ങിലും ‘യുദ്ധ’ത്തിനുള്ള ‘സാങ്കല്പിക ഒരുക്കത്തിന്’ ഒരു കുറവും കാണുന്നില്ല. സ്വാഗതം പറയാന്‍ ഒരു സുഹൃത്തിനെയല്ല, ചീത്തവിളിക്കാന്‍ ഒരു ‘ശത്രു’വിനെയാണ് ദേശരാഷ്ട്രങ്ങളൊക്കെയും കാത്തിരിക്കു
ന്നത്. സമാധാനത്തെക്കുറിച്ചല്ല, ‘യുദ്ധത്തെ’ക്കുറിച്ചാണ്, ഗവേഷണങ്ങള്‍ മുന്നേറുന്നത്. കോടിക്കണക്കിന് പണം ദേശരാഷ്ട്രങ്ങള്‍ മത്സരിച്ച് ചിലവഴിക്കുന്നത്, ഏറ്റവും കൂടുതല്‍ മനുഷ്യരെ കുറഞ്ഞ സമയംകൊണ്ട്
കൊല്ലുന്ന ആയുധങ്ങള്‍ നിര്‍മിക്കാനാണ്. അതിന്നിടയിലവര്‍ സ്വന്തം രാഷ്ട്രങ്ങളില്‍ അപ്പം കിട്ടാതെ മരിക്കുന്ന മനുഷ്യരെവരെ മറക്കും.
ഒരു ‘മുങ്ങിക്കപ്പല്‍’ എത്രയെത്ര മനുഷ്യരുടെ ജീവിതമാണ് മുക്കികളയുന്നതെന്ന് ആരും ആലോചിക്കാത്തത്, ‘മറ്റവര്‍’ നമ്മളെ ആക്രമിച്ചാല്‍ അതോടെ എല്ലാം തീരുമല്ലോ എന്ന ന്യായമായ ആശങ്ക നിലനില്‍ക്കുന്ന
ത്‌കൊണ്ടാണ്! എന്നാല്‍ കൂടുതല്‍ മനുഷ്യകേന്ദ്രിതമാവേണ്ട ഗവേഷണം, ആയുധകേന്ദ്രിതമായി മാറുന്നത്, ആ വിധമുള്ള ആലോചനകൊണ്ടല്ലെന്ന് ന്യായമായും നാം തിരിച്ചറിയണം. ലോകത്തില്‍വെച്ച്
ഏറ്റവും കുടൂതല്‍ ലാഭം കൊണ്ടുപോകുന്നതില്‍ ഒന്നാമത് ആയുധവ്യവസായവും, രണ്ടാമതായി ഔഷധവ്യവസായവുമാണെന്ന് വായിച്ചതോര്‍മ്മയിലുണ്ട്. മരണവും ജീവിതവും തമ്മിലുള്ള വല്ലാത്തൊരു ‘പകിടകളി’! മനുഷ്യരെ ആയുധംകൊണ്ട് ‘കൊന്നാലും’ മരുന്നുകൊണ്ട് ജീവിപ്പിച്ചാലും അവര്‍ക്ക് ലാഭം! സൂക്ഷ്മാര്‍ത്ഥത്തില്‍ യുദ്ധം ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ള പ്രശ്‌നം എന്നതി
നേക്കാള്‍ സാമ്രാജ്യത്വവും ദേശരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്‌നം എന്ന നിലയിലാണ് പ്രസക്തമാകുന്നത്. ഇന്ത്യ വിപരീതം പാക്കിസ്ഥാന്‍, ചൈന എന്നതിനേക്കാള്‍, ഇന്ത്യ പാക്കിസ്ഥാന്‍ ചൈന വിപരീതം സാമ്രാജ്യത്വം എന്നൊരു കാഴ്ചപ്പാടാണ് പ്രസക്തം! അതിന്നര്‍ത്ഥം ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കപ്പെടാനുളള സന്നാഹങ്ങള്‍ ഉപേക്ഷിക്കപ്പെടണമെന്നല്ല, മറിച്ച് സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ ഉല്‍പ്പാദനകേന്ദ്രം ഏതെന്ന തിരിച്ചറിവ് നഷ്ടമാകരുതെന്ന് മാത്രമാണ്. (more…)

Advertisements

‘സര്‍ക്കാരുകള്‍ക്കൊരു കഥ’യുമില്ല!

nilpu-samaram_teaserആശയപ്രചാരണത്തേക്കാള്‍ ‘പണപ്രചാരണ’മാണ് ഇപ്പോള്‍ ഏറെക്കുറെ എല്ലാറ്റിനേയും നിയന്ത്രിക്കുന്നത്.ആള് കുറച്ചാണെങ്കിലും അവര്‍ പണം കൂടുതലുള്ളവരാണെങ്കില്‍, ശ്രദ്ധിക്കപ്പെടും. ജനാധിപത്യത്തിന്റെ ഹൃദ
യമാവേണ്ടത് ജനശക്തിയാണ്. എന്നാലിപ്പോള്‍ ആസ്ഥാനം കയ്യേറിയിരിക്കുന്നത് ‘പണശക്തി’യാണ്. ആദിവാസികള്‍ സെക്രട്ടേറിയേറ്റില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ജീവിതത്തിലൊരിക്കലും
സ്വസ്ഥമായി ഇരിക്കാനും കിടക്കാനും കഴിയാത്തവര്‍, സൂചിമുനയിലുള്ള സ്വന്തം നില്‍പ്പ് തുടങ്ങിയിട്ട്, എത്രകാലമായിട്ടുണ്ടാവും എന്ന് കൃത്യം കണക്ക് കൂട്ടുക എളുപ്പമല്ല. എങ്കിലും സ്വന്തം വീട്ടില്‍നിന്നും
നാട്ടില്‍നിന്നും ഇവ്വിധം പുറത്താക്കപ്പെട്ട ഒരു ജനത, ആദിവാസികളെപ്പോലെ നമ്മുടെ ചരിത്രങ്ങളില്‍ മറ്റാരുമില്ല.സ്വന്തമായി ‘പട്ടിക്കൂട്ടില്‍’ കുട്ടികളെ അടക്കാന്‍ പാക്തതില്‍ ഒരു സ്‌കൂളുപോലുമില്ലാത്തവര്‍, ബേങ്ക്ബാലന്‍സ് മാത്രമല്ല, ജാത്യാഭിമാനത്തിന്റെ ഒരു പഴയ കടലാസുപോലും കയ്യിലില്ലാത്തവര്‍, സ്വന്തമായി പത്രമോ പത്രാസോ ഇല്ലാത്തവര്‍, അവര്‍ വെയിലത്തും മഴയത്തും അധികാരികളുടെ ‘മൂക്കിനുതാഴെ’ നിന്ന
നിലയില്‍ നില്‍ക്കുകയാണ്. കാട്ടിലെ കടുവപോലും ഇന്ന് ‘ദേശീയമൃഗ’മെന്ന നിലയില്‍ ഒരു വി ഐ പിയാണ്! എന്നാല്‍ ‘സ്വന്തം കാട്’പോലും നഷ്ടമായ ഒരാദിമ ജനത, നിന്നിട്ടും നിലവിളിച്ചിട്ടും, (more…)

പു ക സയും ‘എല്‍ ജി ബി ടി’ യും!

trans-march
ഇന്നലെവരെ ‘മനുഷ്യന്‍ സമം പുരുഷന്‍’ എന്ന കാഴ്ചപ്പാടാണ് പ്രയോഗത്തില്‍ പുലര്‍ന്നത്. മനുഷ്യവംശത്തില്‍നിന്നും പുറത്താക്കപ്പെട്ട സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ ശക്തമായപ്പോഴാണ് മനുഷ്യകുലം ആണും പെണ്ണും കൂടിച്ചേര്‍ന്നതാണെന്ന സത്യം പതുക്കെ സ്വീകരിക്കപ്പെട്ടത്. എന്നാല്‍ ആണിലം പെണ്ണിലും പെട്ടവര്‍ ‘ആണും പെണ്ണും കെട്ട’ എന്ന് ആക്ഷേപിക്കുന്ന മറ്റൊരു വിഭാഗം അവഗണിതരും അപഹാസിതരുമായി സ്വന്തം മേല്‍വിലാസം കണ്ടെത്താനാവാതെയാണ് ഇപ്പോഴും ജീവിക്കുന്നത്. നിലവിലുള്ള അപേക്ഷാഫോറങ്ങളില്‍േപ്പാലും ആണ്‍/പെണ്‍ ലിഗവിഭാഗങ്ങള്‍ക്കല്ലാതെ മറ്റൊരു മൂന്നാം വിഭാഗത്തിന് പൂരിപ്പിക്കാന്‍പോലും കോളങ്ങളില്ല. വിസ്തൃതമായ ഈ ഭൂമിയില്‍ പതിവ് ആണ്‍/പെണ്‍ പരികല്പനകളില്‍നിന്ന് വ്യത്യസ്തമായ ആഭിമുഖ്യങ്ങളുള്ളതുകൊണ്ടുമാത്രം ഒരു വിഭാഗെത്ത വേട്ടയാടുന്നതില്‍ എന്ത് ന്യായമാണ് മറ്റ് ലിംഗവിഭാഗക്കാര്‍ക്കുള്ളത്? ആണും പെണ്ണുമെന്നപോലെ അവരും ഈ ഭൂമിയുടെ പുളകമാണ്. ശരീരത്തിന്റേയും മനസ്സിന്റെയും വേറൊരു വിധ ത്തിലുള്ള ആവിഷ്‌ക്കാരമെന്ന നിലയില്‍ അവരും കൂടി േച്ചര്‍ന്നതാണ് മനുഷ്യകുലം. (more…)

‘അരുത് കാട്ടാളാ’ എന്നൊരിക്കലും പറയാനാവാതെ!

loveഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് ‘മാനിഷാദ’ എന്ന് പറയാന്‍ പോവുകയായിരുന്നു വാല്‍മീകി.
കാട്ടാളന്‍ ചിരിച്ചു. പിന്നെ ഗൗരവം വിടാതെ കാട്ടാളന്‍ പറഞ്ഞു. ‘ഇണക്കുരുവികള്‍ രണ്ടു മതക്കാരാണ്. പെണ്‍കുരുവിയെ ആണ്‍കുരുവി പ്രണയം നടിച്ച് തട്ടിക്കൊണ്ടുവന്നതാണ്.
കോടതിക്ക് മുമ്പില്‍പോലും കുറ്റക്കാരനല്ലെന്ന് ഞാന്‍ തെളിയിക്കും.’
വാല്‍മീകി രാമായണം എഴുതിയില്ല. (ലൗ ജിഹാദ്- പി കെ പാറക്കടവ്)
‘U-turn by meerut girl on love jihad’ എന്ന് ഒക്‌ടോബര്‍ 1 ന്റെ ഹിന്ദുവാര്‍ത്ത. ‘ലൗജി
ഹാദ്, ബി ജെ പി കള്ളക്കഥ പൊളിഞ്ഞു’ എന്ന് ദേശാഭിമാനി. ‘ലൗ ജിഹാദ്’ യുദ്ധത്തിന് സംഘപരിവാര്‍
സൃഷ്ടിച്ച ‘ക്ലാസ്സിക്കല്‍ ടെക്സ്റ്റ്ബുക്കാണ്’ ഇപ്പോള്‍ സ്വയം ക്യാന്‍സലായിരിക്കുന്നത്! സ്വന്തം വീട്ടു
കാര്‍ക്ക് ബി ജെ പി നേതാക്കള്‍ പണംകൊടുത്ത്, കള്ളക്കേസ്സെടുപ്പിച്ചതാണെന്ന് യുവതി മൊഴി നല്‍കി
യതോടെയാണ്, തുടര്‍ന്നും നടക്കാനിടയുണ്ടായിരുന്ന ‘കലാപസാധ്യത’കളുടെ കാറ്റുപോയ
ത്. ഇപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ കോടതി നടപടികള്‍ നേരിടുകയാണ്. ഇവിടെ പ്രധാനപ്രശ്‌നം
വാദികള്‍ പ്രതികളായതല്ല. പ്രണയം പൊളിക്കാന്‍വേണ്ടി വീട്ടുകാര്‍ ആരുടെയൊക്കെയോ നിര്‍ദ്ദേശാ
നുസരണം കള്ളങ്ങള്‍ക്ക് കൂട്ട് നിന്നതുമല്ല. അതിനൊക്കെയുമപ്പുറം രണ്ട് വ്യക്തികള്‍ തമ്മിലുള്ള അടു
പ്പെത്ത അതുമായി സത്യത്തില്‍ ഒരു ബന്ധവുമില്ലാത്ത രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ‘അടി’യാക്കി
മാറ്റാന്‍ ചിലര്‍ ശ്രമ (more…)

കല്യാണം: ‘ഹോ’ അതെത്ര ഗംഭീരം

marriage അസഹനീയമായൊരവസ്ഥയിലേക്ക് കല്യാണാഘോഷങ്ങള്‍ എത്തിയപ്പോള്‍, വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ക്കിടയില്‍പോലും ഇതിനെതിരെ ഒരു ഐക്യം വളര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു
വെന്നുള്ളത്, കാര്യങ്ങള്‍ ഇനിയും കൈവിട്ട് പോയിട്ടില്ല എന്നതിന്റെ തെളിവും അക്കാരണംകൊണ്ട്തന്നെ സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള അഭിമാനകരമായ ഒരു സാംസ്‌കാരിക ചുവടുവെപ്പു
മാണ്. പല സന്ദര്‍ഭങ്ങളിലായി ഒരു സാംസ്‌കാരിക വിമര്‍ശകനെന്ന നിലയില്‍, കല്യാണ ജീര്‍ണ്ണതകള്‍ക്കെതിരെ എഴുതിയ കാര്യങ്ങള്‍, മുമ്പില്ലാത്തവിധം ഇപ്പോള്‍ വീണ്ടും പ്രസക്തമാവുകയാണ്. ഒരു ജന്മം മുഴുവന്‍ കല്യാണങ്ങള്‍ക്കു മാത്രമുള്ള തയ്യാറെടുപ്പുകളായി ചുരുങ്ങിതീരുന്നത്, ജീവിതത്തോടുള്ള കൃതഘ്‌നതയാവുമെന്ന്, പുതിയ കാലം തിരിച്ചറിയുന്നു എന്നുള്ളത് ഏതര്‍ത്ഥത്തിലും ആഹ്ലാദകരമാ
ണ്. ‘കൊഴുത്ത കല്യാണ മാതൃകകള്‍ക്കെതിരെ’ വിവിധ കോണുകളില്‍നിന്നും ഇരമ്പിവരുന്ന കല്ലുകള്‍ക്കൊക്കെയും അക്കാരണത്താല്‍ സ്വാഗതം!രണ്ട് പെണ്‍കുട്ടികളുള്ള ഒരു സാധാരണക്കാരന്‍ ഇന്ന് തിന്നുന്നത് ‘തീയാണ്’. കല്യാണം കഴി ച്ചയക്കുന്നതോടെ അവര്‍ ‘കടക്കെണിയില്‍’ ഒടുങ്ങുകയാണ്. വിവാഹ ച്ച ന്തയില്‍ നിലനില്ക്കുന്ന, ‘പിഴച്ചപതിവുകളാണ്’ അവരുടെ ജീവിത െത്ത ഇത്രമേല്‍ ദുരിതപൂര്‍ണമാക്കുന്നത്. (more…)

ദേശീയതയുടെ പേരില്‍ തിയ്യേറ്ററുകളില്‍ സംഭവിക്കുന്നത്!

India_Pakistan_gas_deal ‘പാക്കിസ്ഥാന്റെ വെടിയുണ്ട, ഭാരതമക്കള്‍ക്ക് എള്ളുണ്ട’ എന്ന മുദ്രാവാക്യം സ്‌കൂള്‍കുട്ടികള്‍ മാത്രമായ ഞങ്ങള്‍ക്കന്ന് ആവേശപൂര്‍വ്വം വിളിച്ചുതന്നത് സ്‌കൂളിലെ മാഷാണ്. മുഴുവന്‍ കുട്ടികളും മാഷമ്മാരും, എല്ലാവരും ഒത്തുചേര്‍ന്നൊരു മഹാപ്രകടനമായിരുന്നു അത്. ഇന്നും ഓര്‍ക്കുമ്പോള്‍ കോരിത്തരിച്ചു പോകുന്നു!പാക്കിസ്ഥാന്നെതിരെ, ഇന്ത്യയിലുടനീളം ആര്‍ത്തലച്ചുയര്‍ന്ന പ്രതിഷേധത്തിന്റെ ചെറുപതിപ്പായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രകടനം. എത്രവെടിയുണ്ടവേണമെങ്കിലും വരട്ടെ എന്ന ഭാവമായിരുന്നു ഞങ്ങള്‍ക്ക്. വായില്‍ നിറയെ എള്ളുണ്ടയുടെ മധുരമായിരുന്നു.യുദ്ധത്തിന്റെ വേദനഞങ്ങള്‍ക്കന്നറിയില്ലായിരുന്നു.എന്നാല്‍, അറുപതുകളില്‍ വിളിച്ച ആ ‘മുദ്രാവാക്യം’ ശരിക്കും വിശകലനം ചെയ്യാനായത്, യു പി സ്‌കൂള്‍ വിട്ട് ഹൈസ്‌കൂളിലെ ത്തിയപ്പോഴാണ്. ഞങ്ങളുടെ തലക്കുമുകളിലെ ആകാശത്തിലും പാബ്ലോപിക്കാസോയുടെ പ്രസിദ്ധമായ സമാധാനത്തിന്റെ പ്രാവ് അപ്പോഴേക്കും പറന്ന് കഴിമിരുന്നു. വായില്‍നിന്നും ‘എള്ളുണ്ടയുടെ’ മധുരം മാഞ്ഞുതുടങ്ങിയിരുന്നു. ഏത് ദേശീയതയുടെ പേരിലായാലും യുദ്ധം ചോരയുടെ നിലവിളിയാണെന്ന് പതുക്കെ ഞങ്ങളും അറിയുകയായിരുന്നു. ‘ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്….’ എന്ന പ്രതിജ്ഞ, ‘എല്ലാ മനുഷ്യരും മനുഷ്യരാണ്’ എന്ന തിരിച്ചറിവിലേക്ക് വളര്‍ന്ന് തുടങ്ങിയിരുന്നു. ‘ആഫ്രിക്കയിലെ കാപ്പിരിയുടെ പുറത്ത് ചാട്ടവാറടി ഏല്‍ക്കുമ്പോള്‍, എനിക്ക് വേദനിക്കുന്നു’ എന്നര്‍ത്ഥം വരുന്ന എന്‍ വി കൃഷ്ണവാരിയരുടെ കവിത ഏത് ക്ലാസ്സില്‍ വെച്ചാണ് കേട്ടതെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. ‘കുടിയിറക്കപ്പെടും കൂട്ടരെ, പറയുവിന്‍ പറയുവിന്‍ ഏത് രാഷ്ട്രക്കാര്‍ നിങ്ങള്‍’ എന്ന ഇടശ്ശേരിയുടെ ‘ഈരടി’ അക്കാലത്ത് ഏറെക്കുറെ എങ്ങിനെയോ ഞങ്ങള്‍ കാണാതെ പഠിച്ചു കഴിഞ്ഞിരുന്നു. ജനിച്ചത് ഇന്ത്യയിലായാലും ആഫ്രിക്കയിലായാലും ‘കുടിയിറക്കപ്പെട്ടവരുടെ രാജ്യം’ ഒന്നാണെന്ന് മാത്രമല്ല, ഭൂപടത്തില്‍ അടയാളപ്പെടുത്തെപ്പട്ടിട്ടുള്ള രാഷ്ട്രാതിര്‍ത്തികള്‍ വെറും ‘പാഴ്‌വര’ മാത്രമാണെന്നും ഇടശ്ശേരി പറഞ്ഞുതന്നു. രാജ്യദ്രോഹമാകുമോ എന്ന ഒരു പേടിയും കൂടാതെ! (more…)

ഇതു താന്‍ ‘മന്ത്രവധം’

blackmagic

മുമ്പൂ നാട്ടില്‍ നടന്നത് ‘മന്ത്രവാദ’ങ്ങളായിരുന്നെങ്കില്‍, ഇപ്പോള്‍ അതേ നാട്ടില്‍ നടക്കുന്നത് ‘മന്ത്രവധ’ങ്ങളാണ്! ആദ്യത്തേത് ഒരര്‍ത്ഥത്തില്‍ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഒരതിജീവനശ്രമമായിരുന്നു.

ചിലപ്പോഴെങ്കിലും ഒരു നിര്‍വ്വാഹവുമില്ലാത്തത്‌കൊണ്ട്മാത്രം നടന്ന ആ ‘മന്ത്രവാദ’ങ്ങളും, ഇന്ന് കാണുന്ന,’മന്ത്രവധങ്ങളും’ തമ്മില്‍ ഒരുതരത്തിലുള്ള താരതമ്യവും സാധ്യമാവില്ല. അറിവും സമ്പത്തും ചികിത്സാസാധ്യതയും കുറവായിരുന്ന ഒരു കാലത്ത് മനുഷ്യര്‍ ഗത്യന്തരമില്ലാതെയാണ് മന്ത്രവാദചികിത്സകള്‍ സ്വീകരിച്ചിരുന്നത്. സാഹചര്യങ്ങളുടെ ക്രൂരസമ്മര്‍ദ്ദം നിമിത്തം എന്നൊരു എക്‌സ്‌ക്യൂസെങ്കിലും അന്നതിന്ന് ഉണ്ടായിരുന്നു. (more…)

%d bloggers like this: